അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഈ കേസില്‍ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്ന വിധി ഉണ്ടാവണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിധി പ്രസ്താവന കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. നീണ്ട ഒരു വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കോടതി അന്തിമ വിധി പറഞ്ഞിരിക്കുന്നത്.